പദ്മശ്രീ ഡോ. പി സോമസുന്ദരം നാമം എക്സലന്‍സ് നൈറ്റ് മുഖ്യാതിഥി
Wednesday, March 16, 2016 4:53 AM IST
ന്യുജേഴ്സി: ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മാര്‍ച്ച് 19നു വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന എക്സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ സജിത്ത്കുമാര്‍ അറിയിച്ചു.

വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു വിജയം കൈവരിച്ച പ്രഗല്ഭരെ നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്ന ഈ ചടങ്ങില്‍ പദ്മശ്രീ ഡോ. പി. സോമസുന്ദരം മുഖ്യാതിഥി ആയിരിക്കും.

അമേരിക്കന്‍ മിനറല്‍ എന്‍ജിനിയറിംഗ് മേഘലയിലെ അറിയപെടുന്ന വ്യക്തിത്വമാണ് ഡോ. പോനെശേരില്‍ സോമസുന്ദരം. 1964 -ല്‍ യുണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍നിന്നു ഡോക്ടറല്‍ ഡിഗ്രി എടുത്ത അദ്ദേഹം പൂനെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ലാബ് അസിസ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീടു യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ റിസര്‍ച്ച് ഫാക്കല്‍റ്റിയായി നിയമിതനായ അദ്ദേഹം വിവിധ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് എന്‍ജിനിയറായി സേവനം അനുഷ്ഠിച്ചു . 1970-ല്‍ തിരികെ യൂണിവേഴ്സിറ്റി ഓഫ് കൊളംബിയയില്‍ ആധ്യാപകനായി ചേരുകയും ലവോന്‍ ദുദ്ദ്ലെസണ്‍ ക്രംബ്ക് പ്രഫസര്‍ ഓഫ് മിനറല്‍ എഞ്ചിനീയറിംഗ് എന്ന ബഹുമതി ആദ്യമായി ലഭിച്ച വ്യക്തി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട് .

ഉന്നത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന എക്സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകിട്ടാര്‍ന്ന വേദിയില്‍ വിഖ്യാത കൊമേഡിയന്‍ റസല്‍ പീറ്റേഴ്സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള രാജീവ് സത്യാലിന്റെ ഹാസ്യ പരിപാടി ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും.

സംഗീത നൃത്ത പരിപാടികള്‍ ചാരുതപകരുന്ന അവാര്‍ഡ് നിശയുടെ പ്രവേശനത്തിനുള്ള ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക : ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), വിനീത നായര്‍(വൈസ് പ്രസിഡന്റ്), പ്രേം നാരായണ്‍ (കോ-കണ്‍വീനര്‍), അജിത് പ്രഭാകര്‍ (സെക്രട്ടറി), ആഷ വിജയ് (ട്രഷറര്‍), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), ഡോ. ഗോപിനഥാന്‍ നായര്‍, സജിത്ത് ഗോപിനാഥ് , സഞ്ജീവ് കുമാര്‍, രാജേഷ് രാമചന്ദ്രന്‍, മാലിനി നായര്‍, വിദ്യ രാജേഷ്, മായ മെനോന്‍, സുനില്‍ രവിന്ദ്രന്‍, ഉഷ അജിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം