വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബസംഗമവും ഈസ്റര്‍- വിഷു ആഘോഷങ്ങളും ഏപ്രില്‍ 30ന്
Tuesday, March 15, 2016 5:43 AM IST
ന്യൂറോഷല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ളൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 ടീൌിറ്ശലം അ്ലിൌല, ണവശലേ ജഹമശി, ചഥ 10606) ഏപ്രില്‍ 30നു (ശനി) നടക്കും.

വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ നടക്കുന്ന സംഗമത്തില്‍ അമേരിക്കയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിരവധിപേര്‍ പങ്കെടുക്കും.

കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.

കെ.ജെ. ഗ്രിഗറിയുടെയും രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും വെസ്റ് ചെസ്റര്‍ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടേയും കലാപരിപാടികളും ഉണ്ടായിരിക്കും.

നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണതകളിലും പാശ്ചാത്യ സംസ്കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടുപോന്ന ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലാരൂപങ്ങളും അവതരിപ്പിക്കും. ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികള്‍.

ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്ചെസ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചാക്കോ, ഫാമിലി നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.