പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഷാര്‍ജ ഘടകത്തിനു പുതിയ നേതൃത്വം
Tuesday, March 15, 2016 5:40 AM IST
ഷാര്‍ജ: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഷാര്‍ജ ഘടകം പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ലത്തീഫ് കടവനാട് (പ്രസിഡന്റ്), ഹരിഹരന്‍ പൂഴംബ്രം, ലത്തീഫ് പുതുപൊന്നാനി (വൈസ് പ്രസിഡന്റുമാര്‍), പി. ഷാനവാസ് (ജനറല്‍ സെക്രട്ടറി), ഉമര്‍ സി. ദൈദ്, പി. ബഷീര്‍ (ജോ. സെക്രട്ടറിമാര്‍), അലി ഹസന്‍ (ട്രഷറര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി സൈനുല്‍ ആബിദ് തങ്ങള്‍, സി. ആദം, യു. ജലാല്‍ എന്നിവരേയും യു.കെ. കബീര്‍ (കണ്‍വീനര്‍ തണല്‍), എം. അശ്ക്കര്‍ (ജോ. കണ്‍വീനര്‍ തണല്‍) എന്നിവരേയും തെരഞ്ഞെടുത്തു.

അഞ്ചാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് ഡോ. അബ്ദുറഹ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. യു. അബ്ദുള്‍ ജലാല്‍ അധ്യക്ഷത വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. പി. ഷാനവാസ് വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. അബ്ദുള്‍ ഹമീദ്, ടി.വി. സുബൈര്‍, എ.കെ. മുസ്തഫ, ബാഹുലേയന്‍ കടവനാട്, മുംതാസ് ടീച്ചര്‍, സൈനുല്‍ ആബിദ് തങ്ങള്‍, ലത്തീഫ് കടവനാട് എന്നിവര്‍ സംസാരിച്ചു.