പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം അജ്മാന്‍ ഘടകം പുനഃസംഘടിപ്പിച്ചു
Tuesday, March 15, 2016 5:40 AM IST
അജ്മാന്‍: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം അജ്മാന്‍ ഘടകം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കെ.കെ. ശിഹാബ് (പ്രസിഡന്റ്), കെ. ഉവൈസ്, കെ. അബ്ദുള്ളക്കുട്ടി (വൈസ് പ്രസിഡന്റുമാര്‍), പി.കെ. സുനീര്‍ (ജനറല്‍ സെക്രട്ടറി), എം.പി. അബ്ദുറഹീം, പി. കുഞ്ഞിമുഹമ്മദ് (ജോ. സെക്രട്ടറിമാര്‍), നവാസ് അബ്ദുള്ള (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി എന്‍.സി. ഹനീഫ, അമീര്‍ ചോയിമഠം, ഹഫീസ് റഹ്മാന്‍ ചോയിമഠം എന്നിവരേയും പി. മുഹമ്മദ് (കണ്‍വീനര്‍, തണല്‍), കെ. ശഫീഖ് (ജോ. കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.