അജ്മാനില്‍ പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ആദരിച്ചു
Tuesday, March 15, 2016 5:40 AM IST
അജ്മാന്‍: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം അജ്മാന്‍ ഘടകം അഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ കുടുംബ സംഗമ വേദിയില്‍ ദശാബ്ദങ്ങളായി ഫിഷ് മാര്‍ക്കറ്റിലെ പൊന്നിക്കമാരായ പ്രവാസത്തിന്റെ 36 വര്‍ഷം പിന്നിട്ട കെ. മുഹമ്മദ്, എ. അബ്ദുസലാം, കെ. ബാവ എന്നിവരെ പ്രവാസി ഭാരത് അവാര്‍ഡ് ജേതാവ് അഷ്റഫ് താമരശേരി പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങ് സി.എസ്. പൊന്നാനി ഉദ്ഘാടനം ചെയ്തു. എന്‍.സി. ഹനീഫ അധ്യക്ഷത വഹിച്ചു. അഷ്റഫ് താമരശേരി മുഖ്യാതിഥിയായിരുന്നു. ഡോ. അബ്ദുറഹ്മാന്‍ കുട്ടി വിഷന്‍ പൊന്നാനി 2020 എന്ന വിഷയം അവതരിപ്പിച്ചു. ടി.വി. സുബൈര്‍, വി. സമദ്, എ.കെ. മുസ്തഫ, കെ.കെ. ശിഹാബ്, എം.പി. അബ്ദുറഹിം എന്നിവര്‍ സംസാരിച്ചു.

പൊന്നാനിക്കാരുടെ സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും കൂട്ടായ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് തണല്‍ നല്‍കിയ സാഹയങ്ങള്‍ക്ക് ആദരിക്കപ്പെട്ടവര്‍ നന്ദി പറഞ്ഞു. തുടര്‍ന്നു എ.വി. അലിയുടെ നേതൃത്വത്തില്‍ ടീം പൊന്നാനിയുടെ കലാവിരുന്നും അരങ്ങേറി.