ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു
Tuesday, March 15, 2016 5:39 AM IST
ടൊറേന്റോ: കലാ, സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡംസല്‍സ്' മിസിസൌഗായിലുള്ള ഗ്ളെന്‍ ഫോറസ്റ് സ്കൂളില്‍ അവാര്‍ഡ് നിശയോടെ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു.

ഒന്റാരിയോ വിമന്‍ ഇന്‍ ലോ എന്‍ഫോഴ്മെന്റ് പ്രസിഡന്റ് ജോ ആന്‍ സാവോയ്, മിസിസൌഗ ചൈനീസ് ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് ലിലിയന്‍ കവോക്ക്, ഒന്റാരിയോ പോലീസ് കോളജ് ഇന്‍സ്ട്രക്ടര്‍ മൈരാ ജയിംസ്, ഇന്തോ-കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സഞ്ജയ് മക്കാര്‍, മിസിസൌഗ മാണ്ടരിന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗാരി ഗു എന്നിവര്‍ നിലവിളക്കു തെളിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് സ്വാഗതം ആശംസിച്ചു.

ഫെഡറല്‍ സയന്‍സ് മന്ത്രി ഡോ. ക്രിസ്റി ഡങ്കന്‍ എംപി, പ്രൊവിന്‍ഷ്യല്‍ വനിതാക്ഷേമ മന്ത്രിയുടെ പാര്‍ലമെന്ററി അസിസ്റന്റ് ഹരീന്ദര്‍ മല്ലി ങ ജ ജ, പനോരമ ഇന്ത്യ ചെയര്‍ അനു ശ്രീവാസ്തവ, ണങഞഇഇ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്തര്‍ എന്യോലു, സൌത്ത് ഏഷ്യന്‍ വിമന്‍സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃപാ ശേഖര്‍ തുടങ്ങിയ രാഷ്ട്രീയ കലാ സംസ്കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിരുന്നു.

ചടങ്ങില്‍ ഡാന്‍സിംഗ് ഡംസല്‍സ് വര്‍ഷം തോറും നല്‍കി വരാറുള്ള ഡിഡി വിമന്‍ അച്ചീവേഴ്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളികളായ ഡോ. സുഹറ പന്തപ്പുലക്കല്‍, മഞ്ജു റോസ്, ഡോ. ചിന്നമ്മ (ടിനാ ബെല്‍ഗൌംകര്‍), നേത്രാ ഉണ്ണി എന്നിവര്‍ക്കു പുറമേ പത്രപ്രവര്‍ത്തകയും എംപിപി യും സഹ മന്ത്രിയുമായ ഇന്ദിരാ നായിഡു ഹാരിസ്, സാമൂഹ്യ പ്രവര്‍ത്തക ശാലിനി ശ്രീവാസ്തവ, മാധ്യമപ്രവര്‍ത്തക കാന്താ അറോറ, കൊറിയന്‍ സാമൂഹ്യ നേതാവ് എസ്തര്‍ പിയേഴ്സ്, ബിസിനസ് സംരംഭക വിദ്യാ ജയപാല്‍, ഗായിക ശോഭ ശേഖര്‍, നര്‍ത്തകി കിറുതിക രത്തനസ്വാമി, സാഹിത്യകാരി ഡോ. ബ്രെന്ദാ ബെക്ക് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കാനഡയിലെ ആദ്യത്തെ ഇന്തോ-കനേഡിയന്‍ വനിതാ സെനറ്റര്‍ ആയിരുന്ന ഡോ. ആഷാ സേത്ത്, 36 വര്‍ഷം മിസിസൌഗ മേയറായിരുന്ന 95 കാരി ഹേയ്സല്‍ മെക്കാളിന്‍ എന്നിവര്‍ക്കു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡു നല്കി ആദരിച്ചു.

പ്രമുഖ ടിവി അവതാരകയും വാഗ്മിയും എഴുത്തുകാരിയുമായ ഷാനന്‍ സ്കിന്നര്‍ മുഖ്യ പ്രഭാഷണം നടത്തി. ടൊറേന്റോ സ്ട്രിംഗ്സ്, ബ്രാംപ്ടന്‍ അക്രോ റോപ്പേ ഴ്സ്, റീസ് മൂവ്സ് ആന്‍ഡ് ഡാന്‍സ്, മിസിസൌഗ ചൈനീസ് ആര്‍ട്സ്, ആര്‍പിഎം എന്നിവരുള്‍പ്പെടെ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ചു നടന്നു.

ഡാന്‍സിംഗ് ഡംസല്‍സ് പുതുതായി രൂപം കൊടുത്ത സ്ത്രീകളുടെ ചെണ്ടമേളവും ഓര്‍ക്കസ്ട്രയും കാണികളുടെ മനം കവര്‍ന്നു.

റോജേഴ്സ് കിറ്റി ടിവി അവതാരക സണ്ണി ദാലിവാല്‍, മിസ് ഇന്തോ-കനേഡിയന്‍ അനുശ്രീ ജോഷി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ആഷാ കിച്ചന്‍ നും രൂപാ കേറ്ററിംഗും ആണ് ഡിന്നര്‍ ഒരുക്കിയത്. ഷാലറ്റ് ആന്‍ ജയിംസ് റോയല്‍ ലെപേഗ്, സോണിയ രാജ് റീമാക്സ്, മേനോന്‍ ലോ ഓഫീസ്, വിന്‍സ് തോമസ്, സുജിത് നായര്‍ എന്നിവര്‍ മലയാളി സ്പോണ്‍സര്‍മാരായിരുന്നു.

അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സ്വീകരണവിരുന്ന് മേയ് ഏഴിനു (ശനി) മിസിസൌഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ മാതൃദിനാഘോഷങ്ങളോടനുബന്ധിച്ചു നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മേരി അശോക് (മാനേജിംഗ് ഡയറക്ടര്‍) 416 788 6412, ംംം.ററവീെം .രീാ

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു