മസ്ക്കറ്റ് ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വിശുദ്ധ വാരാഘോഷം
Tuesday, March 15, 2016 5:38 AM IST
മസ്ക്കറ്റ്: ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശ ആഴ്ച ആചരിക്കുന്നു. അമ്പതു നോമ്പിനോടനുബന്ധിച്ചു ഗാലാ പള്ളിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാഘോഷം നടക്കും. നാഗ്പുര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. ഷാജി പി. ജോണ്‍ ശുശ്രൂഷകള്‍ നയിക്കും.

18നു (വെള്ളി) രാവിലെ ഏഴിനു പ്രഭാതപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നാല്പതാം വെള്ളി ആചരണം, സഭയുടെ കാതോലിക്കാ ദിനാഘോഷം കുര്‍ബാനാനന്തരം കാതോലിക്കാദിന പതാക ഉയര്‍ത്തും. തുടര്‍ന്നു സ്നേഹ വിരുന്നും നടക്കും.

19നു (ശനി) വൈകുന്നേരം ഏഴിനു സന്ധ്യാ നമസ്കാരം, വിശുദ്ധ കുര്‍ബാന, ഓശാന ഞായര്‍ ശുശ്രൂഷ എന്നിവ നടക്കും.

20നു (ഞായര്‍) മുതല്‍ 22 നു (ചൊവ്വ) വരെ എല്ലാ ദിവസവും വൈകുന്നേരം 7.15 മുതല്‍ സന്ധ്യാനമസ്കാരം, തുടര്‍ന്നു ഫാ. ഷാജി പി. ജോണ്‍ നയിക്കുന്ന വചന ശുശ്രൂഷ എന്നിവ നടക്കും.

23നു (ബുധന്‍) വൈകുന്നേരം ആറു മുതല്‍ ഹൂസോയോ, വിശുദ്ധ കുര്‍ബാന, പെസഹാ പെരുന്നാള്‍, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

24നു (വ്യാഴം) ഏഴിനു വചനിപ്പു പെരുന്നാള്‍.

25നു (ദുഃവെള്ളി) രാവിലെ ഏഴു മുതല്‍ രണ്ടു വരെ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. തുടര്‍ന്നു സമൂഹ കഞ്ഞി വിതരണം. വൈകുന്നേരം 7.15നു സന്ധ്യാനമസ്കാരത്തെ തുടര്‍ന്നു ധ്യാനം, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജാഗരണം എന്നിവ നടക്കും.

26നു (ദുഃഖശനി) രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിന് ഈസ്റര്‍ സര്‍വീസ്, സമൂഹ സദ്യ എന്നിവ നടക്കുമെന്നു വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.

ഇടവക ട്രസ്റി പി.സി. ചെറിയാന്‍, സെക്രട്ടറി കെ.സി. തോമസ്, കണ്‍വീനര്‍ മാത്യു നൈനാന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം