ലേണ്‍ ദി ഖുര്‍ആന്‍ വനിതാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
Tuesday, March 15, 2016 5:38 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മാര്‍ച്ച് 25നു സംഘടിപ്പിക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ സമ്മേളനത്തിന്റെ വിജയത്തിനായി എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു.

രാവിലെ 9.30ന് ആരംഭിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം ഇസ്ലാമിക് ദഅ്വ സെന്റര്‍ വനിത മേധാവി നിര്‍വഹിക്കും. ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനം, ആത്മ സംസ്കരണം, സന്തുഷ്ട കുടുംബം എന്നീ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതകള്‍ സംസാരിക്കും. ലേണ്‍ ദി ഖുര്‍ആന്‍ പുതിയ ഘട്ടം എല്ലാ ഏരിയകളിലും മലയാളി കുടുംബനികള്‍ക്കിടയില്‍ വിതരണം ചെയ്യാനും സ്ത്രീകള്‍ക്കായി ഖുര്‍ആന്‍ ക്ളാസുകള്‍ വ്യാപിപ്പിക്കാനും ഇതിലൂടെ ഖുര്‍ആനിന്റെ പ്രചാരണവും പഠനവും വ്യാപകമാക്കാനും തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികളെ സംഘടനാ സെക്രട്ടറി ടി.പി. വഹീദ പ്രഖ്യാപിച്ചു. നഫീസ മൂസ (പ്രസിഡന്റ്), പി.പി. അമീന (ജനറല്‍ സെക്രട്ടറി), റഹ്ന ജലാല്‍ (ട്രഷറര്‍), പി.സി. ഹസീന, ഹസീന കോട്ടക്കല്‍, പി.സി. ഹഫ്സത്ത്, റാഹില, റുഖ്സാന എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലേക്കു റജുല, അസ്മ, റജീന, അമീറ, ഷാനിദ, റംല, റസീന, റംല താന്നിക്കല്‍, സി.വി. റജീന, ഷാഹിന, ബുഷ്റ, നിഷ, ഷബീന, സുഹറ, സഫിയ, നസി മോള്‍, ടി.പി നസിയ. സബിത, സൈന, ശഫ്ന എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍