വെല്‍ഫെയര്‍ കേരള കുവൈത്ത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
Tuesday, March 15, 2016 5:37 AM IST
അബാസിയ: വെല്‍ഫെയര്‍ കേരള കുവൈത്ത് അബാസിയ മേഖല സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 18നു (വെള്ളി) ഫഹാഹീല്‍ സൂഖ് സബയിലുള്ള പബ്ളിക് അഥോറിറ്റി ഗ്രൌണ്ടില്‍ നടക്കും.

വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ഫഹാഹീല്‍, സാല്‍മിയ, ഫര്‍വാനിയ, അബാസിയ മേഖലകളുടെ ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ പരസ്പരം മാറ്റുരയ്ക്കുക. രാവിലെ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് കുവൈത്തിലെ പ്രമുഖരായ റഫറിമാര്‍ നിയന്ത്രിക്കും.

അബാസിയ പാര്‍ക്കില്‍ കൂടിയ മേഖല കമ്മിറ്റി യോഗത്തില്‍ മുഹമ്മദ് അഷ്കര്‍ അധ്യക്ഷത വഹിച്ചു. സാജു വര്‍ഗീസ്, ജയന്‍ എന്നിവര്‍ സംസാരിച്ചു.

ടൂര്‍ണമെന്റ് നടത്തിപ്പിനായി സമീര്‍, നസീര്‍ (ഗ്രൌണ്ട് സജ്ജീകരണം), യാസിര്‍, സലാഹുദ്ദീന്‍ (ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍, ഫസ്റ് എയ്ഡ്), ഫായിസ്, ജയന്‍, അന്‍സാര്‍ (പ്രചാരണം), വിനോദ് പെരേര, ജസീല്‍, അഷ്കര്‍, റഷീദ്ഖാന്‍ (സ്പോണ്‍സര്‍ഷിപ്പ്), നവാസ്, മോഹനന്‍ (ടീം കോ-ഓര്‍ഡിനേഷന്‍), ജസീല്‍ (ഫോട്ടോഗ്രാഫി) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍