ഫോര്‍ക്ക അംഗത്വ കാമ്പയിനു തുടക്കമായി
Tuesday, March 15, 2016 5:37 AM IST
റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്ക പുതിയ സംഘടനകളുടെ അംഗത്വ അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കുമെന്നു ഫോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.

ജീവകാരുണ്യം, കല, കായികം, സാംസ്കാരികം, പുനരധിവാസം, ഐടി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഫോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജാതി-മത-രാഷ്ട്രീയ വിഭാഗീയതയില്ലാതെ എല്ലാവിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഫോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. സിനിമാ നടന്‍ മണിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 

ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയല്‍ ജനറല്‍ കണ്‍വീനര്‍ സനൂപ് പയ്യന്നൂര്‍, ട്രഷറര്‍ ഉമ്മര്‍ മുക്കം എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക്: സാം സാമുവല്‍ പാറക്കല്‍ 0509878057, 011 4774481, 2524373, സനൂപ് പയ്യന്നൂര്‍ 0506252358, അശ്റഫ് ഇവ 0506146864, 011 4114679, വിജയന്‍ നെയ്യാറ്റിന്‍കര 0557019956.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍