തിരൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ നിര്യാതനായി
Tuesday, March 15, 2016 5:12 AM IST
ജിദ്ദ: അല്‍ ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ കൂട്ടായി വാക്കാട് സ്വദേശി ഇബ്രാഹീമിന്റ പുരക്കല്‍ ബഷീര്‍ (45) മരിച്ചു. വെളളിയാഴ്ച രാത്രി ഒമ്പതിനു അല്‍ ഖൂംറ മാര്‍ക്കറ്റില്‍നിന്ന് മല്‍സ്യവുമായി റൂമിലേക്കു വരുമ്പോള്‍ റോഡ് മുറിച്ചുക്കടക്കുന്നിതിനിടയില്‍ സ്വദേശി പൌരന്‍ ഓടിച്ചുവന്ന ജി എം സി കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടര്‍ന്നു ആശുപത്രിയിലേക്കുളള വഴിമധ്യേ മരിക്കുകയായിരുന്നു. കടലില്‍ മല്‍സ്യ പിടിക്കാന്‍ പേവുന്ന ജോലി ചെയ്യ്തു വരികയായിരുന്നു. പിതാവ് പരേതനായ സൈതാലിക്കുട്ടി. മാതാവ് ഫാത്തിമോള്‍. ഭാര്യ ഷഹര്‍ബാന്‍. രണ്ട് മക്കള്‍ ഉണ്ട്. ഭാര്യ ഗര്‍ഭിണിയാണ്. മഹ്ജര്‍ ആശുപത്രി സൂച്ചിച്ച മയ്യിത്ത് നാട്ടില്‍ കൊണ്ടു പോവുകയാണ്. സഹായങ്ങള്‍ക്ക് ജിദ്ദ കെഎംസിസി സെക്രട്ടറി മജീദ് പുകയൂര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍