കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രവാസിസ്ഥാനാര്‍ഥികള്‍ക്കു പിന്തുണ
Tuesday, March 15, 2016 5:11 AM IST
ന്യൂജേഴ്സി: പ്രവാസി മലയാളികളുടേയും, നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന് ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് വിലയിരുത്തി.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ പ്രവാസികളുടെ ഗണ്യമായ സംഭാവന ഉണ്െടന്നിരിക്കേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ വിജയപരാജയങ്ങള്‍ക്കപ്പുറം പ്രവാസികളുടെ ശബ്ദം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇത്തരം ധീരമായ ശ്രമങ്ങള്‍ക്കു കഴിയുമെന്നും അതിന് ഇന്തോ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ചേംബറിന്റെ എക്സിക്യുട്ടീവിനു വേണ്ടി പ്രസിഡന്റ് മാധവന്‍ ബി. നായരും, ജനറല്‍ സെക്രട്ടറി ജോയ് ഇട്ടനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം