ശ്രീനാരായണ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസി കിക്കോഫ് മാര്‍ച്ച് 19ന്
Tuesday, March 15, 2016 5:11 AM IST
വാഷിംഗ്ടണ്‍ ഡിസി: ജൂലൈ മാസം 7, 8, 9, 10 തീയതികളില്‍ ഹൂസ്റനില്‍ നടത്തപ്പെടുന്ന ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്റെ വാഷിംഗ്ടന്‍ റീജിന്‍ ഷജിസ്ട്രേഷന്‍ കിക്ക് ഓഫ് മാര്‍ച്ച് 19നു(ശനിയാഴ്ച) രാവിലെ പത്തിനു ഘമിവമാ, ങമ്യൃഹമിറ-ല്‍ വച്ചു നടത്തപ്പെടുന്നു.

ശ്രീനാരായണ മിഷന്‍ സെന്റര്‍ ഉഇ (ടചങഇ)യുടെ ആഭിമുഖത്തില്‍ നടത്തുന്ന ഈ ചടങ്ങില്‍ എടചഛചഅ യുടെ പ്രസിഡന്റ് അനിയന്‍ തയ്യില്‍ പങ്കെടുക്കുന്നതായിരിക്കും. എസ്എന്‍എംസിയുടെ പ്രസിഡന്റ് പീതാംബരന്‍ തൈവലപ്പില്‍ ,സെക്രട്ടറി സുനില്‍ രാജ്, കമ്മറ്റി അംഗങ്ങളായ അനില്‍ കുമാര്‍, സന്ദീപ് പണിക്കര്‍, ഡോ. മുരളി രാജന്‍, സുജിത് സുകുമാരന്‍, സുനില്‍ രാജ്, സുധാകര പണിക്കര്‍, ബിന്ദു സന്ദീപ്, ഷൈനി കുമാര്‍, ഡോ. സായ വിജിലി, ലക്ഷ്മിക്കുട്ടി പണിക്കര്‍, ലത ധന്ഞയന്‍, ദേവി ദിവാകര്‍, രത്നമ്മ നാഥന്‍, മഹിത വിജിലി എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം വഹിക്കും. വാഷിംഗ്ടന്‍ റീജണിലുള്ള എല്ലാ ശ്രീനാരായണീയരെയും ഈ ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 301 459 4742.

കണ്‍വന്‍ഷനോടനുബന്ധിച്ച് ദാര്‍ശനിക ലോകത്തിനു ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവന്റെ സാഹിത്യ സംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതാണ്. വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിനു പരിചയപ്പെടുത്താം എന്നതാണു കണ്‍വെന്‍ഷന്റെ മുഖ്യലക്ഷ്യം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം