ജൂലൈ ഒന്നു മുതലുള്ള യാത്രക്ക് 10 റിയാല്‍ ടാക്സ്
Monday, March 14, 2016 8:23 AM IST
മസ്ക്കറ്റ്: ഒമാനിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ ജൂലൈ ഒന്നു മുതല്‍ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ടാക്സായി 10 ഒമാനി റിയാല്‍ നല്‍കണം. നിലവില്‍ എട്ടു റിയാലാണ് ഈടാക്കുന്നത്. ഇതു 10 റിയാലായി വര്‍ധിക്കുമെന്നര്‍ഥം.

മാര്‍ച്ച് 15 മുതല്‍ ടിക്കറ്റെടുത്ത് ജൂലൈ ഒന്നിനു ശേഷം യാത്ര ചെയ്യുന്നവര്‍ക്ക് വര്‍ധനവ് ബാധകമായിരിക്കും. എന്നാല്‍ മാര്‍ച്ച് 15നു മുമ്പ് എടുത്ത ടിക്കറ്റുകള്‍ ജൂലൈ ഒന്നിനോ അതിനു ശേഷമോ യാത്ര ചെയ്യുന്നതിന് റീ ഇഷ്യൂ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിരക്ക് ബാധകമായിരിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം