ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Monday, March 14, 2016 6:30 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഓശാന ഞായറോടൂകൂടി ആരംഭിക്കും.

മാര്‍ച്ച് 20നു (ഓശാന ഞായറാഴ്ച) തിരുക്കര്‍മങ്ങള്‍ രാവിലെ 10നു ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം, ആഘോഷമായ പാട്ടുകര്‍ബാന തുടര്‍ന്നു കുട്ടികളുടെ കുരിശിന്റെ വഴി എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം 5.30 ന് കുര്‍ബാന ഉണ്ടായിരിക്കും.

24നു (പെസഹ വ്യാഴം) കാല്‍ കഴുകല്‍ ശുശ്രൂഷ വൈകുന്നേരം ഏഴിന് ആരംഭിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കും.

25നു (ദുഃഖ വെളളി) തിരുക്കര്‍മങ്ങള്‍ വൈകുന്നേരം അഞ്ചിനു കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കും. തുടര്‍ന്നു ദേവാലയത്തില്‍ പീഢാനുഭവ വായനകള്‍, കയ്പുനീര്‍ വിതരണം എന്നിവയെ തുടര്‍ന്നു പാരീഷ് ഹാളില്‍ കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

26നു (ദുഃഖ ശനി) രാവിലെ 10നു വിശുദ്ധ കുര്‍ബാനയും ജ്ഞാനസ്നാന വ്രത നവീകരണവും തുടര്‍ന്നു പുതിയ വെളിച്ചവും പുതിയ വെളളവും വെഞ്ചരിക്കലും നടക്കും. ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ ശനി രാത്രി ഏഴിന് ആരംഭിക്കും ഇടവക വികാരി ഫാ. തോമസ് മുളനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത് സഹകാര്‍മികനായിരിക്കും.

27നു (ഈസ്റര്‍ ഞായര്‍) രാവിലെ 10നു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും വികാരി ഫാ. തോമസ് മുളവനാല്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിളളവീട്ടില്‍