ഫോക് കുവൈറ്റ് വാര്‍ഷിക പൊതുസമ്മേളനം മാര്‍ച്ച് 18ന്
Monday, March 14, 2016 6:28 AM IST
കുവൈത്ത്: ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക് കുവൈറ്റ്) വാര്‍ഷിക പൊതുസമ്മേളനം മാര്‍ച്ച് 18നു (വെള്ളി) രാവിലെ 10 മുതല്‍ ഖയ്ത്താന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ ഫോക്ക് അംഗങ്ങളും കൃത്യസമയത്തു തന്നെ യോഗസ്ഥലത്ത് എത്തിച്ചേരണമെന്ന അഭ്യര്‍ഥിച്ചു. വാഹന സൌകര്യത്തിനായി യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണം.

വിവരങ്ങള്‍ക്ക്: 95577404, 96659365.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍