മുഹമ്മദാലി ഇളയൂര്‍ അനുസ്മരണം നടത്തി
Monday, March 14, 2016 6:27 AM IST
റിയാദ്: എഴു വര്‍ഷം മുമ്പു റിയാദില്‍ മരിച്ച സാമൂഹിക പ്രവര്‍ത്തകനും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന മുഹമ്മദാലി ഇളയൂരിനെ റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നും ഐക്യം ആഗ്രഹിച്ച ഒരു നേതാവായിരുന്നു മുഹമ്മദാലി ഇളയൂര്‍ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദാലി പെരിന്തല്‍മണ്ണ അനുസ്മരിച്ചു. യോഗത്തില്‍ സലിം വട്ടപ്പാറ, സിദ്ദീഖ് കല്ലുപറമ്പന്‍, റസാഖ് പെരിന്തല്‍മണ്ണ, മുസ്തഫ കോടൂര്‍, അനില്‍ തിരൂരങ്ങാടി, രമേശ് പൂക്കോട്ടുംപാടം, താനൂര്‍ ഹനീഫ, വിജയന്‍ തു വൂര്‍, റഷീദ് മാസ്റര്‍ വിളയില്‍, റഫീക്ക് പാനായിക്കുളം, ഫൈസല്‍ വഴിക്കടവ്, നിസാര്‍ കളരിപറമ്പില്‍, മുസ്തഫ കോട്ടയ്ക്കല്‍, കബീര്‍ കൊണ്േടാട്ടി, ബെന്നി ഇടുക്കി, ഷംനാദ് രാമനാട്ടുകര എന്നിവര്‍ പങ്കെടുത്തു.