സമസ്തയുടെ പുതിയ കേന്ദ്ര ആസ്ഥാനവും മദ്രസയും പ്രവര്‍ത്തനമാരംഭിച്ചു
Monday, March 14, 2016 6:27 AM IST
മനാമ: സമസ്ത ബഹറിന്‍ കേന്ദ്ര കമ്മിറ്റിയുടെ പുതിയ ആസ്ഥാനവും മദ്രസയും മനാമ ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹറിനിലെ പ്രമുഖ മത പണ്ഡിതരുടെയും അറബി പ്രമുഖരുടെയും സാന്നിധ്യത്തില്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളും ഷെയ്ഖ് ഇബ്രാഹിം അബ്ദുല്ലത്തീഫ് അല്‍ സയിദും ചേര്‍ന്നാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവരാശിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നേടേണ്ടത് അനിവാര്യമായ കാര്യമാണെന്നും അതിലൂടെ മാത്രമേ മനുഷ്യരുടെ വിശേഷ ബുദ്ധിക്ക് വളര്‍ച്ച ലഭിക്കുകയുള്ളൂവെന്നും ഇല്ലെങ്കില്‍ ബുദ്ധിക്ക് തുരുമ്പു ബാധിക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബഹറിന്‍ ശരീഅ കോടതി ചീഫ് ജസ്റീസ് ഷെയ്ഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദൂസരി, ബഹറിന്‍ പാര്‍ലമന്റ് അംഗം അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വ, ഷെയ്ഖ് ഖാലിദ് ഫുആദ്, ഡോ. യൂസുഫ് അല്‍ അലവി, കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീല്‍, ഫരീദ് റഹ്മാനി കാളികാവ്, ഉമറുല്‍ ഫാറൂഖ് ഹുദവി, എസ്.എം അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.

വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ഷഹീര്‍ കാട്ടാമ്പള്ളി, സൈദലവി മുസ്ലിയാര്‍ അത്തിപ്പറ്റ, ഹംസ അന്‍വരി മോളൂര്‍, ഹാഫിള്‍ ശറഫുദ്ദീന്‍, അഷ്റഫ് അന്‍വരി ചേലക്കര, സലിം ഫൈസി പന്തീരിക്കര, ശറഫുദ്ദീന്‍ മാരായമംഗലം, അബ്ദുല്‍ മജീദ് ചോലക്കോട്, നവാസ് കൊല്ലം, സജീര്‍ പന്തക്കല്‍, ഉബൈദുള്ള റഹ്മാനി കൊമ്പംകല്ല് എന്നിവരുടെ കാര്‍മികത്വത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര ഏരിയ ഭാരവാഹികളും എസ്കെഎസ്എസ്എഫ് വിഖായ പ്രവര്‍ത്തകരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.