കല കുവൈറ്റ് ക്ഷേമനിധി കൈമാറി
Monday, March 14, 2016 6:26 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കല ട്രസ്റിന്റെ സെക്രട്ടറിയായിരുന്ന മധു ഇളമാടിന്റെ കുടുംബത്തിനു കലയുടെ ക്ഷേമനിധിയില്‍നിന്നുള്ള തുക കൈമാറി.

മാര്‍ച്ച് 12നു മധുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ വസന്തന്‍ കൈമാറി. പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ആര്‍.എസ്. പിള്ള, ജില്ലാ സെക്രട്ടറി കെ.എ. നിയാസ്, ജില്ലാ പ്രസിഡന്റ് നിസാര്‍ അമ്പലംകുന്ന്, ജില്ലാ പഞ്ചായത്തംഗം ടി. ഗിരിജാകുമാരി, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം ബാലചന്ദ്രന്‍, സിപിഎം ഇളമാട് ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ പിള്ള, വിനോദ് കുമാര്‍ കലയുടെ പ്രവര്‍ത്തകരായ ചന്ദ്രമോഹനന്‍ പനങ്ങാട്, വി.ബി. ജമാല്‍, ദിവാകരന്‍ വാര്യര്‍, അരുണ്‍ പൂയപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍