എസ്വൈഎസ് കാമ്പയിനു തുടക്കമായി
Monday, March 14, 2016 6:23 AM IST
റിയാദ്: 'വഴിതെറ്റുന്ന സമൂഹം; വഴികാട്ടുന്ന ഇസ്ലാം' എന്ന പ്രമേയത്തില്‍ എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ത്രൈമാസ കാമ്പയിന്‍ തന്‍ശ്വീത്നു തുടക്കമായി.

റിയാദ് സഫമക്ക ഓഡിറ്റോറിയത്തില്‍ നടന്ന കാമ്പയിന്‍ ഉദ്ഘാടനം മജ്ലി സുന്നൂര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും എസ്വൈഎസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഹസന്‍സഖാഫി പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ബഷീര്‍ ഫൈസി ചരക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. വിജ്ഞാന പരീക്ഷാ പുസ്തകം പ്രസിദ്ധ സൂഫിവര്യന്‍ ഏലംകുളം ബാപ്പു മുസ്ല്യാര്‍, മുസ്തഫ ചീക്കോടിനു നല്‍കി പ്രകാശനം ചെയ്തു. ദുആ മജ്ലിസിനു ബാപ്പു മുസ്ല്യാര്‍നേതൃത്വം നല്‍കി.

ചെയര്‍മാന്‍ ളിയാഉദ്ദീന്‍ഫൈസി മേല്‍മുറി പ്രമേയ പ്രഭാഷണം നടത്തി. നാസര്‍ കാരന്തൂര്‍(റിയാദ് ഇന്ത്യ മീഡിയ ഫോറം പ്രസിഡന്റ്), കുഞ്ഞി കുമ്പള (ഒഐസിസി റിയാദ് പ്രസിഡന്റ്), അലവിക്കുട്ടി ഒളവട്ടൂര്‍ (എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി), ശുഐബ് പനങ്ങാങ്ങര (കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി), ബഷീര്‍ ബാഖവി (ദമാം എസ്വൈഎസ് പ്രസിഡന്റ്), അലി ഫൈസി പാറല്‍(തൂത വാഫി കോളജ് സെക്രട്ടറി), സുബൈര്‍ഹുദവി വെളിമുക്ക്, അബ്ദുല്‍ അസീസ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു.

ആരിഫ്ബാഖവി, അബുജിര്‍ഫാസ്മൌലവി, കബീര്‍ഫൈസി പൂവത്താണി, മൂജീബ് ഫൈസി, സൈതലവി ഫൈസി പനങ്ങാങ്ങര, കെ.പി. മുഹമ്മദ് കളപ്പാറ, ടി.മുഹമ്മദ്വേങ്ങര, അശ്റഫ് കല്‍പകഞ്ചേരി, സലാം പറവണ്ണ, ഹംസ ദാരിമി, യൂനുല്സലീം താഴേക്കോട്, സ്വാലിഹ് അമ്മിനിക്കാട്, എ.ആര്‍.സി.കെ.പി., ത്വാഹ മളാഹിരി, ഇസ്മയില്‍ ഹുദവി, മാള മൊയ്തീന്‍, സജീര്‍ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്‍വീനര്‍ മൊയ്തീന്‍കുട്ടി തെന്നല, അലി തയ്യാല, കുഞ്ഞിപ്പ തവനൂര്‍, അശ്റഫ്വെമ്പാല, റഷീദ്ഫറോക്ക്, ബശീര്‍ പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍