ഇഎംഎസ്, എകെജി അനുസ്മരണം: എം.ബി. രാജേഷ് മുഖ്യാതിഥി
Monday, March 14, 2016 6:22 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ വര്‍ഷത്തെ ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണ സമ്മേളനം മാര്‍ച്ച് 18നു (വെള്ളി) വൈകുന്നേരം അഞ്ചിനു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

'തെരഞ്ഞെടുപ്പും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറില്‍ ഇന്ത്യന്‍ യുവജന പ്രസ്ഥാനത്തിന്റെ (ഡിവൈഎഫ്ഐ) അമരക്കാരനായ എം.ബി. രാജേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

വാഹനസൌകര്യം ആവശ്യമുള്ളവര്‍ അബാസിയ 60383336, ഫഹാഹീല്‍ 66675110, സാല്‍മിയ 60388988, അബു ഹലീഫ 60744207 എന്നീ നമ്പരില്‍ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക് 97817100, 94013575, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍