കുവൈത്ത് സിറ്റി: എല്ലാവര്ക്കും ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റേയും ഫഹാഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗഫ് കല ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഫഹഹീല്‍ പ്രൈവറ്റ് പോളിക്ളിനിക്കിന്റേയും അല്‍ സബ പ്രൈവറ്റ് പോളിക്ളിനിക്കിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 250 ഓളം ആളുകള്‍ പ്രയോജനപ്പെടുത്തി. ക്യാമ്പിന് ഡോക്ടര്‍മാരായ ധീരജ് ഷെട്ടി, പ്രഭാത് കുമാര്‍, ഫൈസല്‍ അല്‍മീര്‍, ആന്‍ഡ്സീ ആനന്ദ് പാരാമെഡിക്കല്‍ വിഭാഗത്തിനു ജിന്‍സി പ്രദീപ്, ഷീന ജോണ്‍, ടിന്‍സി കുരുവിള, അനീഷ, സജീന, അന്നമ്മ, ലിനു തങ്കച്ചന്, സുബിന്, സിബിന്, റെന്സണ്, വൈശാഖ്, രമേശ്, ജോബി, നിഷാദ്, ജോബിമോന്, അല്‍ സബ പോളികിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ദിനേശ് എന്നിവര്‍ നേതൃത്വം നല്കി.
മാര്‍ച്ച് 11നു രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീല്‍ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, മേഖല സെക്രട്ടറി പ്രസീദ് കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു. പ്രസീദ് കരുണാകരന്, ജിജോ ഡൊമിനിക്, സജീവ് ഏബ്രഹാം, രഘു പേരാമ്പ്ര, ദേവി സുഭാഷ്, ശോഭ സുരേഷ്, നോബിദാസ്, പ്രേംജിത്ത്, ജയകുമാര്‍, ധര്‍മാനന്ദന്‍, സുരേഷ് കുമാര്‍, ജയകുമാര്‍ സഹദേവന്, രജീഷ്, ബിനോയി, തോമസ് എബ്രഹാം, ഷാജു വി. ഹനീഫ്, സുനില്‍കുമാര്‍ എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍