ഐഎന്‍എഐ നഴ്സസ് വാരാഘോഷവും നൈന ബൈനിയല്‍ കോണ്‍ഫറന്‍സ് കിക്ക്ഓഫും ഏപ്രില്‍ 23ന്
Monday, March 14, 2016 4:57 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പതിനാലാമതു നഴ്സസ് വാരാഘോഷവും, നാഷണല്‍ സംഘടനയായ നൈനയുടെ ബൈനിയല്‍ കോണ്‍ഫറന്‍സ് കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 23നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു മോര്‍ട്ടന്‍ഗ്രോവിലുള്ള അമേരിക്കന്‍ ലീജിയന്‍ മെമ്മോറിയല്‍ സിവിക് സെന്ററില്‍ വച്ചു വിപുലമായി നടത്തുന്നു. തദവസരത്തില്‍ നഴ്സിംഗിന്റെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നതാണ്. ബെസ്റ് ക്ളിനിക്കല്‍ നേഴ്സ്, ബെസ്റ് അഡ്വാന്‍സ് പ്രാക്ടീസ് നേഴ്സ്, മോസ്റ് എക്സിപീരിയന്‍സ്ഡ് നേഴ്സ്, ഔട്ട് സ്റാന്‍ഡിംഗ് സ്റുഡന്റ് നഴ്സ് എന്നീ വിഭാഗങ്ങളിലായിരിക്കും അവാര്‍ഡുകള്‍ നല്‍കുക. ഇതിലേക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നിനു മുമ്പായി ശിമശിൌൃലെ@്യമവീീ.രീാ എന്ന അഡ്രസില്‍ ഇ-മെയില്‍ ചെയ്യേതാണ്.

ഒക്ടോബര്‍ 21, 22 തീയതികളില്‍ എല്‍മസ്റിലെ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന നൈനയുടെ ബൈനിയല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഫിലോ ഫിലിപ്പ്, ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. കോണ്‍ഫറന്‍സ് കിക്ക്ഓഫ് നേഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 23-നു നടത്തും. നഴ്സസ് വാരാഘോഷങ്ങളിലേക്കും, കോണ്‍ഫറന്‍സ് കിക്ക്ഓഫിലേക്കും ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നേഴ്സുമാരേയും കുടുംബസമേതം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് (708 467 0675), ജൂബി വള്ളിക്കളം (312 685 5829), മേരി റെജീന സേവ്യര്‍ (630 887 6663), മോളി സക്കറിയ (847 297 0947), ജൂലി തോമസ് (847 612 5016).

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം