ആറന്മുളയില്‍ മത്സരിക്കുന്ന കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാന വിമന്‍സ് ഫോറം പിന്തുണ നല്‍കി
Monday, March 14, 2016 4:57 AM IST
ന്യൂയോര്‍ക്ക്: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊരുതാനായി തയാറെടുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസിയും ഫൊക്കാന കാനഡ റീജിയന്‍ വൈസ് പ്രസിഡന്റുമായ കുര്യന്‍ പ്രക്കാനത്തെ പിന്തുണയ്ക്കാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറം തിരുമാനിച്ചു.

നിയമസഭാ തിരെഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ ആണു സ്വതന്ത്രനായി മതസരിക്കുന്നത്. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.

അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, റീജനല്‍ പ്രസിഡന്റുമാരായ ക്രിസ്റി ജെറാള്‍ഡ്, ലീല ജോസഫ്, ഡോ. സുജ ജോസ്, ആനി മാത്യു, ലിബി ഇടുക്കുള, അന്ന കോശി, ശോശാമ്മ അന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍