പ്രവാസി വോട്ടു ചേര്‍ക്കല്‍: ദുബായില്‍ ആവേശകരമായ പ്രതികരണം
Saturday, March 12, 2016 8:18 AM IST
ദുബായി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച ഓണ്‍ലൈന്‍ വഴി വോട്ടു ചേര്‍ക്കാനുള്ള സൌകര്യം ഉപയോഗപെടുത്തികൊണ്ട് ദുബായി കെഎംസിസി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക സംവിധാനത്തിന് പ്രവാസ സമൂഹത്തിന്റെ ആവേശകരമായ പ്രതികരണം.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലത്തിലുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവഴി അവസരമൊരുങ്ങി. വിവിധ മണ്ഡലങ്ങള്‍ക്കായി സജ്ജീകരിച്ച കൌണ്ടറുകള്‍ വഴി അഞ്ചൂറിലധികം പേര്‍ രജിസ്ട്രേഷന്‍ നടത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ രാത്രി പതിനൊന്നു വരെ നീണ്ടു നിന്ന വോട്ടു ചേര്‍ക്കല്‍ പ്രവാസ ലോകത്ത് വേറിട്ട അനുഭവമായി. തെരഞ്ഞെടുപ്പിന്റെ ആവേശം ഇതിനകം തന്നെ പ്രവാസ ലോകത്ത് ചൂടുപിടിച്ചതിന്‍റെ സൂചനയാണ് വോട്ട് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായത്.

ഓണ്‍ലൈന്‍ വഴി വോട്ടു ചേര്‍ക്കല്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല, ഹനീഫ് കല്‍മട്ട എന്നിവര്‍ പ്രസംഗിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ ഷെഹീര്‍ കൊല്ലം, നിഹ്മത്തുള്ള മങ്കട, മുസ്തഫ വേങ്ങര, സുഫൈദ് ഇരിങ്ങണ്ണൂര്‍, ഫൈസല്‍ കല്ലാച്ചി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ നേതൃത്വം നല്‍കി. ജസീല്‍ കായണ്ണ,സലാം കന്ന്യപ്പാടി, പി.ഡി നൂറുദ്ദീന്‍, ഇര്‍ഷാദ് മലപ്പുറം, മുഹമ്മദ് പുറമേരി, ഫിറോസ് വൈലത്തൂര്‍, ഗഫൂര്‍ പെരിന്തല്‍മണ്ണ, അനസ് തറകണ്ടി, ജാഫര്‍ നിലയെടുത്ത്, ടി.എം.എ. സിദ്ദീഖ്,ഷറഫുദ്ദീന്‍ കോമത്ത്,റഹീം നക്കരെ,ഗഫൂര്‍ മാരായംകുന്ന്,ഹബീബ് കുമരനെല്ലൂര്‍, കെ.വി. യൂസുഫ്, ടി.പി. ദില്‍ഷാദ്, ഉമ്മര്‍ കോയ നടുവണ്ണൂര്‍, കെ.വി. ജാഫര്‍, ടി.പി. അബ്ദുസലാം, അസീസ് കുന്നത്ത്, അസീസ് വള്ളൂര്‍, നജീബ് തച്ചംപൊയില്‍, ഖാദര്‍കുട്ടി നടുവണ്ണൂര്‍, ഡോ. ഇസ്മായില്‍ മേഗ്രാല്‍ എന്നിവര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി സേവനം ചെയ്തു.