സാജന്‍ കുര്യനു പിന്തുണയുമായി കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച്
Saturday, March 12, 2016 5:19 AM IST
വെസ്റ് പാം ബീച്ച് (ഫ്ളോറിഡ): ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് ഫ്ളോറിഡ സ്റേറ്റ് റെപ്രസെന്റേറ്റീവായി ബ്രോവേര്‍ഡ് കൌണ്ടി ഡിസ്ട്രിക്ട് 92 ലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനു പിന്തുണ പ്രഖ്യാപിച്ചു.

വെസ്റ് പാം ബീച്ചിലുള്ള ടേസ്റ് ഓഫ് ഇന്ത്യ റസ്ററന്റില്‍ നടന്ന സ്വീകരണയോഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് (ഗഅജആ) പ്രസിഡന്റ് ബിജു തോണിക്കടവില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ മലയാളി വോട്ടര്‍മാരും സാജന്‍ കുര്യനു വോട്ടു രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി ജോണി തട്ടില്‍, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായര്‍, മുന്‍ പ്രസിഡന്റുമാരായ സജി ജോണ്‍സണ്‍, ലൂക്കോസ് പൈനുങ്കല്‍, ബാബു പിണക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. മാത്യു ബെഞ്ചമിന്‍, മാത്യു പാറയില്‍, സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ജിജോ ജോസ്, ട്രഷറര്‍ മാത്യു തോമസ് എന്നിവര്‍ ആശസകള്‍ നേര്‍ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്‍, കേരള അസോയിയേഷന്‍ ഓഫ് പാം ബീച്ചിനെ പോലെയുള്ള സംഘടനകള്‍ തനിക്കു നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു.

അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്റേറ്റ് റെപ്രസെന്റേറ്റീവ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്നത്. സ്വാതന്ത്യ്രസമര സേനാനിയും എഐസിസി അംഗവുമായിരുന്ന പിതാവ് കുര്യന്‍ ഫ്രാന്‍സിസിന്റെ പാതകള്‍ പിന്തുടര്‍ന്നാണ് സാജന്‍ കുര്യന്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേയ്ക്കു പ്രവേശിക്കുന്നത്. മികച്ച വാഗ്മിയും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ സാജന്‍ കുര്യനും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്