നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാര്‍ച്ച് 26ന്
Saturday, March 12, 2016 5:18 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം മാര്‍ച്ച് 26നു (ശനി) കൊട്ടില്ലിയന്‍ റസ്ററന്റില്‍ (ഇഛഠകഘഘകഛച, 440 ഖലൃശരവീ ഠൌൃിുശസല, ഖലൃശരവീ, ചഥ 11753) വൈകുന്നേരം ആറു മുതല്‍ നടക്കുമെന്നു പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അറിയിച്ചു.

കുടുംബാംഗങ്ങള്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍ കുടുംബ സംഗമത്തിനു മിഴിവേകും. പുതുക്കി ക്രോഡീകരിച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ തയാറാക്കിയ ജനാവലിയുടെ പ്രകാശനം അന്നേ ദിവസം നിര്‍വഹിക്കുമെന്നു ട്രഷറര്‍ സേതു മാധവന്‍ പറഞ്ഞു. 324 പേജുകളോടെ പ്രസിദ്ധീകരിക്കുന്ന ജനാവലിയുടെ ഇടതുപേജില്‍ മലയാളത്തിലും വലതുപേജില്‍ ഇംഗ്ളീഷിലും കൊടുത്തിരിക്കുന്നതുകൊണ്ടു മലയാളം അറിയാത്തവര്‍ക്കും

ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ അറിയിച്ചു.

ചടങ്ങില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഗസ്റ് 12, 13, 14 തീയതികളില്‍ ഹൂസ്റണിലെ ക്രൌണ്‍ പ്ളാസാ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന നായര്‍ സംഗമം 2016 ലേക്കുള്ള രജിസ്ട്രേഷനു തുടക്കം കുറിക്കും. ചടടഛചഅ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ രജിസ്ട്രേഷന് നേതൃത്വം നല്‍കുമെന്ന് ചആഅ ജനറല്‍ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ 845 507 2621.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍