ന്യൂയോര്‍ക്ക് ക്നാനായ ഫൊറോനയുടെ നേതൃത്വത്തില്‍ തീര്‍ഥയാത്ര മാര്‍ച്ച് 19ന്
Saturday, March 12, 2016 5:17 AM IST
ന്യൂയോര്‍ക്ക്: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ സെന്റ് സ്റീഫന്‍ ഇടവകയില്‍നിന്നും ഇടവകാംഗങ്ങള്‍ കാരുണ്യവര്‍ഷ തീര്‍ഥാടന കേന്ദ്രമായ ക്യൂന്‍സിലെ ഹോളീസ് കത്തോലിക്കാ പള്ളിയിലേക്ക് തീര്‍ഥയാത്ര നടത്തുന്നു.

മാര്‍ച്ച് 19നു (ശനി) വൈകുന്നേരം അഞ്ചിനു സെന്റ് സ്റീഫന്‍ പള്ളിയങ്കണത്തില്‍നിന്നും പുറപ്പെട്ട് തീര്‍ഥാടകര്‍ കരുണയുടെ വാതിലിലൂടെ പള്ളിക്കകത്തു പ്രവേശിച്ച് വികാരി ഫാ. ജോസഫ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തും.

വിലാസം: ടവൃശില ഇവൌൃരവ ീള ടമശി ഏലൃമൃറ ങമഷലഹഹമ 18816 91 അ്ല ഒീഹഹശ, ചഥ 11423.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ