മാര്‍ച്ച് 13 മുതല്‍ സമയം ഒരു മണിക്കൂര്‍ മൂന്നോട്ട്
Saturday, March 12, 2016 5:16 AM IST
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 നു (ഞായര്‍) പുലര്‍ച്ച രണ്ടു മുതല്‍ ക്ളോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടു തിരിച്ചുവയ്ക്കും.

വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുന്ന സമയ മാറ്റം നിലവില്‍ വരുന്നത്. 2015 നവംബര്‍ ഒന്നിനായിരുന്നു. ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചു വച്ചിരുന്നത്.

ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലത്താണ് സമയമാറ്റം ഔദ്യോഗികമായി അംഗീകരിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം ഇറക്കിയത്.

സ്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ ധാരാളമായി സൂര്യ പ്രകാശം ലഭിക്കുന്നതുകൊണ്ട് പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധ മേഖലകളില്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടു കൂടിയാണ് ഗവണ്‍മെന്റ് തീരുമാനമെടുത്തത്.

സ്പ്രിംഗ് ഫോര്‍വേര്‍ഡ് ഫോര്‍ ബാക്ക് വേര്‍ഡ് എന്ന ചുരുക്ക പേരിലാണ് സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍