റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ത്തികേയനെ അനുസ്മരിച്ചു
Saturday, March 12, 2016 5:13 AM IST
റിയാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ ഒന്നാം ചരമവാര്‍ഷികം റിയാദില്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച് ആഞ്ഞടിച്ച പ്രധാനികളിലൊരാളായിരുന്നു ജി. കാര്‍ത്തികേയന്‍. സംഘടനയ്ക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തേണ്ടതിനു അദ്ദേഹം സംഘടയ്ക്കുള്ളില്‍ നിന്നും പോരാടിയിരുന്നതായും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സലിം വട്ടപ്പാറ, മുഹമ്മദാലി പെരിന്തല്‍മണ്ണ, ഫൈസല്‍ വഴിക്കടവ്, റഫീക്ക് പാനായിക്കുളം, നിസാര്‍ കളരിപ്പറമ്പില്‍, ഷംനാദ് രാമനാട്ടുകര, ജിബിന്‍ ചീക്കോട്, മുസ്തഫ കോട്ടയ്ക്കല്‍, അഹമ്മദ് കബീര്‍ കൊണ്േടാട്ടി, ജോബി ജോണ്‍, ബെന്നി ഇടുക്കി, സുജിത് ഉപ്പള തുടങ്ങിയവര്‍ പങ്കെടുത്തു.