ഷിക്കാഗോ ക്നാനായ റീജിയണില്‍ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു
Saturday, March 12, 2016 3:08 AM IST
ഷിക്കാഗോ: ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് മാര്‍ച്ച് നാലു മുതല്‍ ആറുവരെ നടത്തപ്പെട്ട പ്രീ മാര്യേജ് കോഴ്സില്‍ വടക്കേ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നുമായി 41 യുവജനങ്ങള്‍ പങ്കെടുത്തു. വിവാഹിതരാകുവാന്‍ പോകുന്ന യുവതി-യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, റവ. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. പോള്‍ ചാലിശ്ശേരില്‍, റ്റോണി പുല്ലാപ്പള്ളി, ടോം മൂലയില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, ജോണി തെക്കേപ്പറമ്പില്‍, തമ്പി & ഷൈനി വിരുത്തികുളങ്ങര, ആന്‍സി ചേലക്കല്‍, ടോമി മേത്തിപ്പാറ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ നയിച്ചു. ഫാമിലി കമ്മീഷന്‍ അംഗങ്ങളായ മോളമ്മ തൊട്ടിച്ചിറ, മേരിക്കുട്ടി ചെമ്മാച്ചേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേത്യുത്വം നല്‍കി.

ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നുവരെ ന്യുയോര്‍ക്ക് സെന്റ് സ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍വച്ചും, ജൂണ്‍ 10 മുതല്‍ 12 വരെ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ചും നടത്തപ്പെടുന്നതാണ്. അമേരിക്കയിലൊ, നാട്ടിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സുകളില്‍ പങ്കെടുക്കുടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടണമെന്ന് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു.

പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി