'മുസ്ലിം ലീഗ് വെല്ലുവിളികളെ വിവേകപൂര്‍വം നേരിട്ടു'
Friday, March 11, 2016 8:45 AM IST
ദുബായി: പ്രതിസന്ധികളെയും വെല്ലുവളികളെയും വിവേകപൂര്‍വം നേരിട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ഇബ്രാഹിം മുറിച്ചാണ്ടി. ദുബായി സര്‍ഗധാര കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപത്തിയെട്ടുവര്‍ഷം പിന്നിടുന്ന മുസ്ലിം ലീഗ് രാജ്യത്തിന്റെ കെട്ടുറപ്പിനും ജനാതിപത്യ മതേതര സങ്കല്‍പ്പങ്ങള്‍ക്കും വേണ്ടിയാണു നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും ജനാധിപത്യ കെട്ടുറപ്പിനും നല്‍കിയ സേവനം മഹത്തരമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലുപരി ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത സേവനമാണ് ലീഗ് നടത്തിവരുന്നതെന്നും ദുബായി സര്‍ഗധാര നടത്തിയ സ്ഥാപകദിന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

മുസ്തഫ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യ മുസ്ലിം ചരിത്രം മുസ്ലിം ലീഗ് രൂപീകരണം രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി റഷീദ് മാസ്റര്‍ കട്ടിപരുത്തി, കാദര്‍കുട്ടി നടുവണ്ണൂര്‍, അഡ്വ. യസീദ്, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ആര്‍.ശുക്കൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മട്ട, അഷ്റഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്‍ഖാദര്‍ അരിപ്പാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍