മസ്ക്കറ്റിലെ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
Friday, March 11, 2016 8:45 AM IST
മസ്ക്കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര രക്ത ബാങ്കിന്റെയും സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മസ്ക്കറ്റ്, ഗാല, സീബ് ബര്‍ക്ക തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ കൂട്ടത്തോടെ രക്തദാനത്തിനായി ക്യാമ്പില്‍ എത്തിയത് സംഘാടകരെ പോലും അമ്പരപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവലിനോടനുബന്ധിച്ച് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിപുലമായ രീതിയില്‍ സഹം, ബിദായ, സീബ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നു കേരള വിഭാഗം കോകണ്‍വീനര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം