'സംഗീത രാവ് 2016' സ്റേജ് ഷോ: ബ്രോഷര്‍ പ്രകാശനം ചെയ്തു
Friday, March 11, 2016 8:40 AM IST
അബുദാബി: ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാട് എട്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'സംഗീത രാവ് 2016' എന്ന സ്റേജ് ഷോയുടെ സ്വാഗത സംഘം രൂപീകരണവും ബ്രോഷര്‍ പ്രകാശനവും നടന്നു.

യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയില്‍ നിന്നും നബീല്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. തുടര്‍ന്നു സ്വാഗത സംഘം ചെയര്‍മാന്‍ കെ.എച്ച്. താഹിര്‍, കണ്‍വീനര്‍ ബഷീര്‍ കുറുപ്പത്ത് എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ബാച്ച് പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി എ.എം. അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് പി.കെ. ദയാനന്ദന്‍, മറ്റു ഭാര വാഹികളും സംബന്ധിച്ചു.

മാര്‍ച്ച് 25നു (വെള്ളി) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് സംഗീത രാവ് 2016 അരങ്ങേറുക. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്സല്‍ നേതൃത്വം നല്‍കുന്ന മ്യൂസിക്കല്‍ ഷോയില്‍, റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ യുവ മന്‍സൂര്‍, ഹംദാ നൌഷാദ് തുടങ്ങിയ ഗായകരും യുഎഇയിലെ ഗായകരും പങ്കെടുക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള