മാതൃദിന പ്രത്യേക ശ്രേണി ഒരുക്കി കല്യാണ്‍ ജ്വല്ലേഴ്സ്
Friday, March 11, 2016 8:39 AM IST
കുവൈത്ത്: ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും വിശ്വാസമാര്‍ജിച്ച ജ്വല്ലറി ബ്രാന്റായ കല്യാണ്‍, സ്ത്രീത്വത്തെ ആഘോഷമാക്കാന്‍ മാതൃദിന പ്രത്യേക ശേഖരം പുറത്തിറക്കി.

അതിനൂതനമായ സാങ്കേതികത വിദ്യകള്‍ ഉപയോഗിച്ച് വജ്രത്തില്‍ ഒരുക്കിയ പെണ്ടന്റുകളാണ് ഈ ശ്രേണിയില്‍ കല്യാണ്‍ ഒരുക്കിയിരിക്കുന്നത്.

അമ്മയും കുഞ്ഞും തമ്മിലുള്ള അതുല്യമായ ബന്ധത്തെ കുറിക്കുന്ന മാതൃദിനത്തിനു പ്രത്യേക ശ്രേണി ഒരുക്കാന്‍ കഴിഞ്ഞതില്‍ കല്യാണിനു ഏറെ സന്തോഷമുണ്ട്. ഈ മാതൃദിനത്തനു ലോകമെമ്പാടുമുള്ള സ്നേഹനിധികളായ അമ്മമാര്‍ക്കുള്ള കല്യാണിന്റെ സമര്‍പ്പണമാണിതെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍