സാരഥി കുവൈറ്റ് സെമിനാര്‍ സംഘടിപ്പിച്ചു
Thursday, March 10, 2016 6:40 AM IST
കുവൈത്ത്: പ്രമുഖ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ സാരഥി 'മൂല്യബോധനവും വ്യക്തിത്വവികസനവും' എന്ന വിഷയത്തില്‍ മംഗഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

പ്രശസ്ത അധ്യാപകനും മൂല്യബോധനപ്രചാരകനും മനോരോഗചികിത്സകനുമായ ഡോ. രജിത്കുമാര്‍ നയിച്ച സെമിനാര്‍ മര്‍മവും നര്‍മവും നൈര്‍മല്യവും നിറഞ്ഞ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വാക്ധോരണി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവിതത്തിന്റെ പുത്തന്‍ വെളിച്ചം വെളിവാക്കികൊടുക്കുന്നതായിരുന്നു.

വ്യക്തിത്വ വികസന ക്ളാസുകള്‍, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, കൌമാര പ്രശ്നപരിഹാര ക്ളാസുകള്‍, ലൈഫ് എഡ്യൂക്കേഷന്‍ ക്ളാസുകള്‍, മൂല്യബോധന ക്ളാസുകള്‍, ലഹരി വിമുക്ത ക്ളാസുകള്‍ എന്നീ വിവിധ വിഷയങ്ങളില്‍

ഡോ. രജിത്കുമാര്‍ ദൃശ്യ ശ്രാവ്യ ചലചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ച സെമിനാര്‍ പ്രേക്ഷകരുടെ മനസ് കവരുന്നതായിരുന്നു. സാരഥി പ്രസിഡന്റ് കെ.സുരേഷ്, ജനറല്‍ സെക്രട്ടറി പ്രീതിമോന്‍ വാലത്ത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍