ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി
Thursday, March 10, 2016 6:39 AM IST
ജിദ്ദ: കേരള സ്പീച്ച് ഫൌണ്േടഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ജസ്റീസ് കമാല്‍ പാഷയില്‍ നിന്നും ഏറ്റു വാങ്ങിയ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി മെംബറും ഒഐസിസി ജിദ്ദ പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്ക് കണ്‍വീനറുമായ അലി തേക്കുതോടിനെ സേവന കേന്ദ്ര പ്രവര്‍ത്തകരും ഒഐസിസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹികളും സ്വീകരണം നല്‍കി.

ന്യുഡല്‍ഹിയില്‍ ഗ്ളോബല്‍ സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ പ്രവാസി സേവന കേന്ദ്ര പ്രവര്‍ത്തകരും പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരുമായ മുജീബ് മൂത്തേടത്ത്, മുജീബ് തൃത്താല, അനില്‍ കുമാര്‍ പത്തനംതിട്ട, കുഞ്ഞിമുഹമ്മദ് കൊടശേരി, സലാം പോരുവഴി, അയൂബ് പന്തളം, പ്രണവം ഉണ്ണികൃഷ്ണന്‍, മുസ്തഫ വവ്ദാര്‍, പ്രവീണ്‍ എടക്കാട്, സക്കീര്‍ ചെമ്മന്നൂര്‍, സിദ്ദീക്ക് ചോക്കാട്, ഇസ്മായില്‍ കൂരിപ്പോയില്‍, റഷീദ് തേക്കുതോട്, എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്.

മുപ്പതു വര്‍ഷത്തെ പ്രാവാസ ജീവിതത്തില്‍ ജിദ്ദ സമൂഹത്തിലെ ജനമനസുകള്‍ അറിഞ്ഞ് പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സമയം കണ്െടത്തി പ്രവര്‍ത്തിച്ചു പോന്നതിനുള്ള സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അവാര്‍ഡ് ഒട്ടും പ്രതീക്ഷിക്കാതെയാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ചകളിലും ഇംപാല വില്ലയില്‍ നടന്നുവരുന്ന പ്രവാസി സേവന കേന്ദ്രയുടെ കണ്‍വീനറായി തുടക്കം മുതല്‍ ഒരു വര്‍ഷക്കാലം വളരെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. പത്തനംതിട്ടയിലെ കോന്നി തേക്കുതോട് സ്വദേശിയായ അദ്ദേഹം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ട്രഷററായും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വെല്‍ഫെയര്‍ കണ്‍വീനറായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവാസി സേവന കേന്ദ്രയില്‍ എത്തിയ അലി തേക്കുതോടിന് ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീറും ജിദ്ദ കമ്മിറ്റി ഭാരവാഹികളും സ്വീകരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍