ഉംറ നിര്‍വഹിക്കാനെത്തിയ കൊണ്േടാട്ടി സ്വദേശിനി ജിദ്ദയില്‍ മരിച്ചു
Thursday, March 10, 2016 6:37 AM IST
ജിദ്ദ: കൊണ്േടാട്ടി തുറക്കല്‍ പരേതനായ മംഗലത്ത് മമ്മദ്കുട്ടിയുടെ ഭാര്യ പറശേരി ബിയ്യാത്തകുട്ടി (81) ജിദ്ദയില്‍ മരിച്ചു.

മകന്‍ മൂസയുടെയും മറ്റു കുടുംബാംഗങ്ങളോടോപ്പം ഉംറ നിര്‍വഹിക്കാനെത്തിയെ ബിയാത്തകുട്ടി ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചതിനുശേഷം ജിദ്ദ എയര്‍പോര്‍ട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നു ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മയ്യിത്ത് മക്കയില്‍ മറവു ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

മറ്റുമക്കള്‍: ബഷീര്‍, ബിയ്യകുട്ടി, ഫാത്തിമ സുഹ്റ,സക്കീന.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍