'സൈന്‍ ജിദ്ദ സമ്മിറ്റ് 2016' മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Thursday, March 10, 2016 6:37 AM IST
ജിദ്ദ: പക്വതയുള്ള മനസോടുകൂടി ഒരു സമൂഹത്തെ പരിവര്‍ത്തിച്ചെടുക്കാന്‍ കഴിയുന്ന സാമൂഹ്യ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുപറ്റം ലീഡേഴ്സിനെ ഉണ്ടാക്കുകയെന്നതാണ് സൈന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സൈന്‍ ചെയര്‍മാന്‍ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍. സൈന്‍ ജിദ്ദ സമ്മിറ്റ് 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഡയറക്ടര്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ റാഷദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. സൈനിന്റെ പുതിയ ലോഗോ പ്രകാശനം ഡോ. ഇസ്മായില്‍ മരിതേരിയും റമദാന്‍ പ്രഭാഷണ സിഡി അല്‍റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. മുഹമ്മദലിക്ക് നല്‍കി മുനവറലി തങ്ങളും നിര്‍വഹിച്ചു. സൈന്‍ ജിദ്ദയുട ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് റഷീദ് വരിക്കോടന്‍, അഷ്റഫ് പൊന്നാനി എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ അരിമ്പ്ര, മജീദ് നഹ, ഷിബു തിരുവനന്തപുരം, ഗോപി നെടുങ്ങാടി, റോയ് മാത്യു, അലി മൌലവി, ജാഫറലി പാലക്കോട്, അനസ് പരപ്പില്‍, അഡ്വ. അലവികുട്ടി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍