എസ്.എ. ജമീല്‍ അനുസ്മരണവും, കുടുംബ സംഗമവും നടത്തി
Thursday, March 10, 2016 5:39 AM IST
റിയാദ്: റിയാദിലെ നിലമ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂര്‍ പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തില്‍ എസ്.എ ജമീല്‍ അനുസ്മരണവും, കുടുംബ സംഗമവും നടത്തി. അസീസിയയിലെ യനാബീഅ ഓഡിറ്റോറിയത്തില്‍ ഷാജില്‍ മേലേതില്‍, പര്‍വീസ് എരഞ്ഞിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളില്‍ വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, എസ്എ ജമീല്‍ ഡോക്യുമെന്റ്രി പ്രദര്‍ശനം, വിവിധ വിനോദ പരിപാടികള്‍, .നേഹ റോസ്, ഇസ്സ സുഹ്റ എന്നിവരുടെ നൃത്തം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി..ഷംല ചീനിക്കല്‍ എസ്.എ ജമീല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് അഷ്റഫ് പരുത്തിക്കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു, ഡോക്ടര്‍ സക്കരിയ,സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, സലിം കളക്കര, അബ്ദുല്‍ റസാഖ് അറക്കല്‍,സുല്‍ഫിക്കര്‍ ചെമ്പാല, ആന്റണി സെബാസ്റ്യന്‍ ചീരാംവേലില്‍, എന്നിവര്‍ സംസാരിച്ചു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും, ജാഫര്‍ മൂത്തേടത്ത് നന്ദിയും പറഞ്ഞു. അന്‍വര്‍ പാറമ്മല്‍, ഫൈസല്‍ മുല്ലക്കാട്ടില്‍, ഇല്യാസ് മൂത്തേടത്ത്, റഫീഖ്. കെപി, മുഹമ്മദ് ഉനൈസ്.പി, റിയാസ്.വി, റിയാദ്.പി.വി, ജാസിദ് അത്തിമണ്ണില്‍,ഫൈസല്‍.പി.ടി.അനസ് പട്ടിക്കാടന്‍, ജിഷാദ് മേലേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹംസ കരിമ്പനക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍