പാടിയും പറഞ്ഞും ആഹ്ളാദം തീര്‍ത്ത് വി.എം. കുട്ടിയുടെ ഇശലിന്റെ വഴി
Wednesday, March 9, 2016 8:17 AM IST
ദുബായി: സൂഫിസവും നാടന്‍ പാട്ടുകളും അതിശയോക്തികള്‍ കലര്‍ന്ന മാലപാട്ടുകളും മാപ്പിളപാട്ടിന്റെ തുടക്കമെന്നും കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമാകുന്നതിനനുസരിച്ചു സഹൃദയ മനസുകള്‍ക്ക് കൂടുതല്‍ ഇമ്പമാക്കി മാറ്റാന്‍ മാപ്പിള കലകളെ സ്നേഹിക്കുന്നവര്‍ തയാറാകണമെന്ന് പ്രശസ്ത മാപ്പിളപാട്ട് ഗായകനും രചയിതാവുമായ വി.എം.കുട്ടി മാസ്റര്‍ പറഞ്ഞു. ദുബായി സര്‍ഗധാര 'ഇശലിന്റെ വഴി' എന്നപേരില്‍ സംഘടിപ്പിച്ച നാനൂറു വര്‍ഷത്തെ മാപ്പിളപാട്ട് ചരിത്രത്തെ പാടിയും പറഞ്ഞും അവതരിപ്പികയായിരുന്നു അദ്ദേഹം.

പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ പി. തലശേരി, ഷുക്കൂര്‍ ഉടുമ്പുംതല എന്നിവര്‍ പ്രസംഗിച്ചു. ഒ.കെ. ഇബ്രാഹിം, എന്‍.കെ. ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ കാദര്‍ അരിപാമ്പ്ര, ഹനീഫ് കല്‍മട്ട, ടി.എം.എ. സിദ്ദീക്ക്, നിസാമുദ്ദീന്‍ കൊല്ലം, ഇബ്രാഹിം ഇരിട്ടി, അബ്ദുള്ള കുട്ടി ചേറ്റുവ, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്, പ്രോഗ്രാം കണ്‍വീനര്‍ റിയാസ് മാണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍