അടഒഞഅഋ യുഎഇയുടെ നേതൃനിരയില്‍ മലയാളി സാന്നിധ്യം
Wednesday, March 9, 2016 6:04 AM IST
ദുബായി: അന്തര്‍ദേശീയ സംഘടനയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് എന്‍ജിനിയേഴ്സിന്റെ യുഎഇ ഘടകമായ ഫാല്‍ക്കണ്‍ ചാപ്റ്ററിന്റെ 2016 ലെ വൈസ് പ്രസിഡന്റായി മലയാളിയായ ലിജോ തോമസ് ഈപ്പന്‍ നിയമിതനായി.

സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ ഉന്നതപദവിയിലെത്തുന്നത്. 2014-15 വരെ സംഘടനയുടെ ഹിസ്റോറിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

1894ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ അടഒഞഅഋ എന്ന സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം അമേരിക്കയിലെ അറ്റ്ലാന്റയിലാണ്. കിറീീൃ അശൃ ഝൌമഹശ്യേ മെച്ചപ്പെടുത്തുന്നതിനായുള്ള ഗവേഷണത്തില്‍ അമൂല്യമായ സംഭാവനകളാണ് ഈ അന്താരാഷ്ട്ര സംഘടന ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്. യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും ബില്‍ഡിംഗ് എയര്‍ കണ്ടീഷനിംഗ് ഡിസൈന്‍സ്, സ്റാഡേര്‍ഡ്സ് തുടങ്ങിയവ അടഒഞഅഋ -ന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ഈ സംഘടനയിലെ അംഗത്വവും ഇവര്‍ നല്‍കുന്ന വിവിധ പരിശീലനക്ളാസുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ എന്‍ജിനിയര്‍മാര്‍ക്കു യുഎഇയിലെ തൊഴില്‍ മേഖലയില്‍ മുന്തിയ പരിഗണ ആണ് ലഭിക്കുന്നത്.

ലിജു തോമസ് യുഎഇ അടഒഞഅഋനു നല്‍കിയ സംഭാവനകള്‍ക്ക് പല അംഗീകാരങ്ങളും മുമ്പു ലഭിച്ചിട്ടുണ്ട്.

ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അരീഫ് എയര്‍കണ്ടീഷനിംഗ് സിസ്റംസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ലിജോ തോമസ് കുടുംബസമേതം ദുബായില്‍ താമസിക്കുന്നു. അനിത ആണ് ഭാര്യ.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി