ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 11ന്
Wednesday, March 9, 2016 6:03 AM IST
മനാമ: ബഹറിന്‍ മാര്‍ത്തോമ യുവജന സഖ്യം സംഘടിപ്പിക്കുന്ന റൈറ്റ് റവ. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി നടത്തുന്ന ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 11നു (വെള്ളി) നടക്കും. ആൌമെശലേലി ജെസിഎല്‍ ക്രിക്കറ്റ് ഗ്രൌണ്ടിലാണ് മത്സരം.

ചടങ്ങില്‍ ബഹറിനിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള അതിഥികളായി പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.