പ്രഫ. ഫരീദ് റഹ്മാനിയുടെ പ്രഭാഷണം മാര്‍ച്ച് ഒമ്പതിന്
Wednesday, March 9, 2016 6:01 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ പ്രഫ. ഫരീദ് റഹ്മാനി കാളികാവിന്റെ പ്രഭാഷണം മാര്‍ച്ച് ഒമ്പതിനു (ബുധന്‍) രാത്രി എട്ടിനു മനാമയിലെ ബഹറിന്‍ കെഎംസിസി കേന്ദ്ര ആസ്ഥാനത്തു നടക്കും.

കെഎംസിസി ബഹറിന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചാണ് റഹ്മാനിയുടെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന 'റഹ്മ 2016' കര്‍മ പദ്ധതിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.

മനാമ കെഎംസിസി ആസ്ഥാനത്തു സംഘടിപ്പിക്കുന്ന പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് കെഎംസിസി ബഹറിന്‍ കേന്ദ്ര പ്രസിഡന്റ് എസ്.വി.ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്യും. സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ഉദ്ബോധന പ്രഭാഷണവും പ്രാര്‍ഥനയും നടത്തും. ഹിമ ഡയറക്ടര്‍ പി.കെ. അബ്ദുസലാം ഫൈസി ഇരിങ്ങാട്ടിരി, കെഎംസിസിയുടെ വിവിധ കേന്ദ്രജില്ലാ ഏരിയാ സാരഥികള്‍ എന്നിവര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 00973 33215672, 33748156.