പോലീസിന്റെ തേര്‍വാഴ്ച: ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി പ്രതിഷേധിച്ചു
Tuesday, March 8, 2016 6:04 AM IST
ദോഹ: ചെര്‍ക്കള ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് നടത്തിയ തേര്‍വാഴ്ചയില്‍ ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്തീന്‍ ആദൂര്‍, അലി ചേരൂര്‍, ബഷീര്‍ ചലകുന്ന്, യുസുഫ് മാര്‍പനദുക്ക,ഹമീദ് മാന്യ,മുഹമ്മദ് കടവത്ത്, അഷ്റഫ് ബെള്ളൂര്‍ എന്നിവര്‍ പ്രതിഷേധിച്ചു.

മണ്ഡലം യൂത്ത് ലീഗ് നേതാക്കന്മാരെ ആക്രമിക്കുകയും അവരുടെ വീടിനു നേരെയുള്ള ഗുണ്ടാ വിളയാട്ടം നടത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കി നേതാക്കന്‍മാരെ കള്ളക്കേസില്‍പെടുത്തി അറസ്റ് ചെയ്ത പോലീസ് നടപടിയില്‍ സംശയിക്കേണ്ടിയിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.