ലാല്‍ കെയര്‍ അനുശോചിച്ചു
Monday, March 7, 2016 7:02 AM IST
മനാമ: പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയുടെ അകാലനിര്യാണത്തില്‍ ലാല്‍ കെയര്‍ ബഹറിന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. തെന്നിന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടമാണ് മണിയുടെ നിര്യാണത്തിലൂടെ വന്നു ചേര്‍ന്നിരിക്കുന്നതെന്നും എല്ലാതരം വേഷങ്ങളും അനായാസം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മണി എളിമയുള്ള മനുഷ്യസ്നേഹി കൂടിയായിരുന്നുവെന്നും ലാല്‍ കോഓര്‍ഡിനേറ്റായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം. ഫൈസല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.