വനിതാവേദി കുവൈത്ത് വാര്‍ഷിക സമ്മേളനം നടത്തി
Monday, March 7, 2016 6:59 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമൂഹത്തിലെ പ്രമുഖ മതേതര കൂട്ടായ്മയായ വനിതാവേദി കുവൈത്തിന്റെ 15-ാമത് വാര്‍ഷിക സമ്മേളനം മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് പ്രിന്‍സിപ്പാള്‍ രാജേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. ഒന്നും ഒന്നിനും തടസമാകാതെ പാവപ്പെട്ടവന്മാരുടെ കണ്ണീരൊപ്പാന്‍ വനിതാവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതര സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിയെ ചോദ്യം ചെയ്യാനുള്ള കഴിവ് സ്ത്രീക്ക് ഉണ്െടന്ന് കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' എന്ന നോവലിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.

ടോളി പ്രകാശ്, നിമിഷ രാജേഷ് എന്നിവരടങ്ങിയ പ്രസീഡിയത്തില്‍ ചേര്‍ന്ന സമ്മേളനം മണ്‍മറഞ്ഞ പ്രമുഖ സാംസ്കാരിക നായകന്മാരെ അനുസ്മരിച്ചു. പ്രമേയങ്ങള്‍ രമ അജിത്ത്, സിന്ധു സുരേന്ദ്രന്‍ എന്നിവര്‍ അവതരിപ്പിച്ചു. നിധി സുരേഷ് (എന്‍എസ്എസ്), ഷഹീന (ഐവ), മിനി കിഷോര്‍ (സാരഥി), സി.കെ. നൌഷാദ് (കല) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വനിതാവേദി സെക്രട്ടറി ശുഭ ഷൈന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വത്സമ്മ ജോര്‍ജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലൂസി തോമസ്, ബിന്ദു സജീവ്, പ്രസന്ന രാമഭദ്രന്‍, വത്സ സാം, സുമതി ബാബു, ഷെറിന്‍ ഷാജു എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി ശാന്ത ആര്‍. നായര്‍ (പ്രസിഡന്റ്), ഷെറിന്‍ ഷാജു (വൈസ് പ്രസിഡന്റ്), ടോളി പ്രകാശ് (ജനറല്‍ സെക്രട്ടറി), ബിന്ദു ദിലീപ് (ട്രഷറര്‍), ലിജി സാന്റോ (ജോ. കണ്‍വീനര്‍) എന്നിവരടങ്ങിയ 21 അംഗ കേന്ദ്ര സമിതിയെ തെരഞ്ഞെടുത്തു. ലൂസി തോമസ് കടവില്‍, രശ്മി സുരേഷ് എന്നിവരാണ് ഓഡിറ്റര്‍മാര്‍.

നിലവിലുള്ള ഇന്ത്യന്‍ കുടിയേറ്റ നിയമം പരിഷ്കരിക്കുക, ഗള്‍ഫ് മേഖലയില്‍ എണ്ണ വിലയിടിവ് ഉണ്ടാക്കുന്ന ആശങ്കകള്‍ പരിഹരിക്കുക, സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ ഇന്ത്യയില്‍ നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുക, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും മേല്‍ കേരളത്തിലടക്കം നടക്കുന്ന ഫാസിസ്റ് ഭീഷണികള്‍ ചെറുത്തു തോല്‍പ്പിക്കുക എന്നിങ്ങനെ സമകാലിക പ്രസക്തമായ വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോടഭ്യര്‍ഥിച്ചു. പ്രമേയങ്ങള്‍ സിന്ധു സുരേന്ദ്രന്‍, ശോഭ സുരേഷ്, പ്രസന്ന രാമഭദ്രന്‍ എന്നിവര്‍ അവതരിപ്പിച്ചു. ശാന്ത ആര്‍. നായര്‍, സുമിത, ആശ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കവിതാലാപനം നടന്നു. സമ്മേളനത്തിനെത്തിയവര്‍ക്ക് ഷാര്‍ലറ്റ് ആല്‍ബര്‍ട്ട് സ്വാഗതവും ടോളി പ്രകാശ് നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: 99013640, 97962581, 66617454.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍