പുതിയ ഭാരവാഹികള്‍
Monday, March 7, 2016 6:57 AM IST
കുവൈത്ത്: ഫോക്കസ് കുവൈറ്റ് യുണിറ്റ് -16 നു (ഫഹഹീല്‍) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സൈമണ്‍ ബേബി (കേന്ദ്ര കമ്മിറ്റി പ്രതിനിധി), ശ്യം കുമാര്‍ (കണ്‍വീനര്‍), അരുണ്‍ ജേക്കബ് (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗം ഫോക്കസ് പ്രസിഡന്റ് ബാബുക്കുട്ടി കെ.മാത്യു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ശ്യാം കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്യാം കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, ആര്‍. സുഗതന്‍, അരുണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍