പ്രഫ. ഫരീദ് റഹ്മാനി കാളികാവ് ബഹറിനില്‍
Monday, March 7, 2016 6:57 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ പ്രഫ. ഫരീദ് റഹ്മാനി കാളികാവ് മാര്‍ച്ച് ഒമ്പതിനു (ബുധന്‍) ബഹറിനിലെത്തും.

രാത്രി എട്ടിനു കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.

മതരാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രഭാഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളും നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്െടങ്കിലും ആദ്യമായാണ് അദ്ദേഹം ബഹറിനിലെത്തുന്നത്.

കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും 'റഹ് 2016' കര്‍മപദ്ധതിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും. കെഎംസിസി ബഹറിന്‍ പ്രസിഡന്റ് എസ്.വി. ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഹരിത രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ഉദ്ബോധന പ്രഭാഷണവും പ്രാര്‍ഥനയും നടത്തും. ഹിമ ഡയറക്ടര്‍ ജഗ അബ്ദുസലാം ഫൈസി ഇരിങ്ങാട്ടിരി, കെഎംസിസിയുടെ വിവിധ കേന്ദ്ര-ജില്ലാഏരിയാ സാരഥികള്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 00973 33215672, 33748156.