വര്‍ണങ്ങളുടെ മാരിവില്ല് മാനത്തൊരുക്കി കുവൈത്ത്
Monday, March 7, 2016 6:56 AM IST
കുവൈത്ത്: രാജ്യത്തിന്റെ അമ്പത്തഞ്ചാമത് ദേശിയ ദിനാഘോഷവും ഇരുപത്തഞ്ചാമത് വിമോചനദിനാഘോഷവും അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് എന്നിവരുടെ സ്ഥാനാരോഹണത്തിന്റെ പത്താമത് വാര്‍ഷികവും സംഘടിപ്പിച്ചു.

കുവൈത്ത് ടവറിന്റെ പരിസരത്തു നടന്ന രാത്രി എട്ടിനു ആരംഭിച്ച ഷോയിലേക്കു സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. ആഘോഷ ചടങ്ങുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണ് ക്രമീകരിച്ചിരുന്നത്. തിരക്കു കണക്കിലെടുത്ത് ഗള്‍ഫ് സ്ട്രീറ്റിലേക്കുള്ള റോഡുകള്‍ വാഹനഗതാഗതം നിരോധിച്ചിരുന്നു. കുവൈത്ത് ടവറില്‍ മിന്നിത്തെളിഞ്ഞ രാജ്യത്തെ നേട്ടങ്ങളും അമീറിന്റെ ചിത്രങ്ങളും ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കരയില്‍ നിന്നും കടലില്‍ പ്രത്യേകമായി സജ്ജമാക്കിയ ബോട്ടുകളില്‍നിന്നു വര്‍ണങ്ങളുടെ മഴ ആകാശത്തിലൂടെ പെയ്തിറങ്ങി.

കുവൈത്ത് സിറ്റിയില്‍ തടിച്ചുകൂടിയ ജനസഹസ്രാബ്ദത്തെ സാക്ഷിയാക്കി നടത്തിയ കരിമരുന്നു പ്രയോഗവും വെടിക്കെട്ടും ഒരു മണിക്കൂറോളമാണ് നീണ്ടുനിന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍